---
title: "#holiday | മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി"
english_title: "#holiday #Tomorrow #holiday #Muscat #IndianEmbassy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161405/holiday-tomorrow-holiday-muscat-indianembassy"
published_at: "2023-11-11T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f81a1ab8e6_muscut.jpg"
keywords: []
---

# #holiday | മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി

> **Lead Summary:** ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി.

## Article Content

ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി.

നവംബർ 12 ഞായറാഴ്ച ദീപാവലി പ്രമാണിച്ച്‌ മസ്കറ്റ് ഇന്ത്യൻ എംബസി തുറന്നു പ്രവർത്തിക്കുകയില്ലെന്ന് സ്ഥാനപതി കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന നമ്പറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161405/holiday-tomorrow-holiday-muscat-indianembassy)