---
title: "#kuwait | കുവൈത്തിൽ വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ 20 ​പേ​രെ പി​ടി​കൂ​ടി"
english_title: "#kuwait #20arrested #different #cases #various #drugs #Kuwait  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161408/kuwait-20arrested-different-cases-various-drugs-kuwait"
published_at: "2023-11-11T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f84ec3b851_drugs.jpg"
keywords: []
---

# #kuwait | കുവൈത്തിൽ വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ 20 ​പേ​രെ പി​ടി​കൂ​ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ 20 ​പേ​രെ പി​ടി​കൂ​ടി.

## Article Content

**കു​വൈ​ത്ത് സി​റ്റി : **വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ 20 ​പേ​രെ പി​ടി​കൂ​ടി.

16 കേ​സു​ക​ളി​ലാ​യാ​ണ് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ​വ​ർ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് ഷാ​ബു, ഹ​ഷ​ഷ്, മ​രി​ജു​വാ​ന, കൊ​കെ​യ്ൻ എ​ന്നി​ങ്ങ​നെ ഏ​ക​ദേ​ശം 13 കി​ലോ വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ടു​ത്തു.ലി​റി​ക്ക, ക്യാ​പ്റ്റ​ഗ​ൺ, സെ​നെ​ക്സ്, മെ​റ്റാ​ഡോ​ൾ എ​ന്നി​ങ്ങ​നെ 29,100 വി​വി​ധ സൈ​ക്കോ​ട്രോ​പി​ക് പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഗു​ളി​ക​ക​ളും പി​ടി​കൂ​ടി.

ല​ഹ​രി വി​ൽ​പ​ന​യി​ൽ നി​ന്ന് ല​ഭി​ച്ച തു​ക​യും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളി​ലൊ​രാ​ളി​ൽ നി​ന്ന് ലൈ​സ​ൻ​സി​ല്ലാ​ത്ത വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ത്തി. ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളെ​യും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്, വി​ൽ​പ​ന, ദു​രു​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ എ​മ​ർ​ജ​ൻ​സി ഫോ​ണി​ലും (112) മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്റെ ഹോ​ട്ട്‌​ലൈ​നി​ലും (1884141) അ​റി​യി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161408/kuwait-20arrested-different-cases-various-drugs-kuwait)