---
title: "#arrest | പ്രവാസിയെ മര്‍ദ്ദിച്ച രണ്ടു പേര്‍ അറസ്റ്റില്‍; നിയമനടപടികൾ പൂര്‍ത്തിയായതായി പൊലീസ്"
english_title: "#Two #persons #arrested #beating #expatriate #police #said #legal #proceedings #completed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161450/two-persons-arrested-beating-expatriate-police-said-legal-proceedings-completed"
published_at: "2023-11-11T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fa97e9aab8_attack.jpg"
keywords: []
---

# #arrest | പ്രവാസിയെ മര്‍ദ്ദിച്ച രണ്ടു പേര്‍ അറസ്റ്റില്‍; നിയമനടപടികൾ പൂര്‍ത്തിയായതായി പൊലീസ്

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്കറ്റ്: **ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു ഏഷ്യൻ പൗരനെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ട് പേരെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.

പൊലീസ് പിടിയിലായ രണ്ടുപേർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161450/two-persons-arrested-beating-expatriate-police-said-legal-proceedings-completed)