---
title: "#death |  പ്രവാസി മലയാളി  ഹൃദയാഘാതത്തെതുടർന്ന്  ബഹ്റൈനിൽ അന്തരിച്ചു "
english_title: "#native #Guruvayur #passedaway #Bahrain #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161575/native-guruvayur-passedaway-bahrain-heartattack"
published_at: "2023-11-12T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65509b75aa043_death.jpg"
keywords: []
---

# #death |  പ്രവാസി മലയാളി  ഹൃദയാഘാതത്തെതുടർന്ന്  ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **ഗുരുവായൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ കലൂർ ഷാജി ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.

## Article Content

**മനാമ: **ഗുരുവായൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ കലൂർ ഷാജി ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.

രാവിലെ എഴുന്നേറ്റപ്പോൾ കടുത്ത നടുവേദന അനുഭവ​പ്പെട്ട ഷാജി അധികം താമസിയാതെ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.

ദേവ്ജി വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ഷാജി 24 വർഷമായി ബഹ്റൈനിലുണ്ട്. ബഹ്റൈനിലുണ്ടായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് പോയത്.

ഭാര്യ: സിംജ. മക്കൾ: അദ്വൈത, ദത്താത്രേയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ നടപടികൾ കമ്പനി അധികൃതരും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമും ചേർന്ന് നടത്തുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161575/native-guruvayur-passedaway-bahrain-heartattack)