---
title: "#Violation | നി​യ​മ ലം​ഘ​നം ; കുവൈത്തിൽ 282 പേ​ർ പി​ടി​യി​ൽ"
english_title: "#Violation #law #282people #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161664/violation-law-282people-arrested-kuwait"
published_at: "2023-11-12T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550ef5226be0_law.jpg"
keywords: []
---

# #Violation | നി​യ​മ ലം​ഘ​നം ; കുവൈത്തിൽ 282 പേ​ർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള ശ്ര​മം തു​ട​രുകയാണ് . ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 282 പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ജ ഗാ​ർ​ഹി​ക തൊ​ഴി​ൽ ഓ​ഫി​സു​ക​ൾ ന​ട​ത്തി​യ​വ​രും നി​യ​മം ലം​ഘി​ച്ച് മ​സാ​ജ് സെ​ന്റ​ർ ന​ട​ത്തി​യ​വ​രും പി​ടി​യി​ലാ​യി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള ശ്ര​മം തു​ട​രുകയാണ് . ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 282 പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ജ ഗാ​ർ​ഹി​ക തൊ​ഴി​ൽ ഓ​ഫി​സു​ക​ൾ ന​ട​ത്തി​യ​വ​രും നി​യ​മം ലം​ഘി​ച്ച് മ​സാ​ജ് സെ​ന്റ​ർ ന​ട​ത്തി​യ​വ​രും പി​ടി​യി​ലാ​യി.

വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് വ്യാ​ജ ഓ​ഫി​സു​ക​ൾ, നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച മ​സാ​ജ് സെ​ന്റ​ർ എ​ന്നി​വയും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കേ​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ന​യം. പി​ടി​യി​ലാ​കു​ന്ന​വ​രെ ഉ​ട​ന​ടി നാ​ടു​ക​ട​ത്തു​കയും ചെയ്യുന്നുണ്ട് . ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​രി​ക്ക​ലും കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നാ​കി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161664/violation-law-282people-arrested-kuwait)