---
title: "#uae | വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ച് സൈ​ക്കി​ൾ കൊ​ണ്ടു​പോ​വു​മ്പോ​ൾ നി​യ​മം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ "
english_title: "#uae #Follow #rules #carrying #bicycles #attached #back #vehicles "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161699/uae-follow-rules-carrying-bicycles-attached-back-vehicles"
published_at: "2023-11-12T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551142052628_CYCLE.jpg"
keywords: []
---

# #uae | വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ച് സൈ​ക്കി​ൾ കൊ​ണ്ടു​പോ​വു​മ്പോ​ൾ നി​യ​മം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ 

> **Lead Summary:** **അ​ബൂ​ദ​ബി : **വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ച കാ​രി​യ​റി​ൽ സൈ​ക്കി​ൾ കൊ​ണ്ടു​പോ​വു​മ്പോ​ൾ നി​യ​മം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തു​ക 400 ദി​ർ​ഹം. വാ​ഹ​ന​ത്തി​ന്റെ പി​ന്നി​ലെ കാ​രി​യ​റി​ൽ സൈ​ക്കി​ൾ കൊ​ണ്ടു​പോ​വു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ പ്ലേ​റ്റ് മ​റി​ഞ്ഞാ​ലാ​ണ് പി​ഴ.

## Article Content

**അ​ബൂ​ദ​ബി : **വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ച കാ​രി​യ​റി​ൽ സൈ​ക്കി​ൾ കൊ​ണ്ടു​പോ​വു​മ്പോ​ൾ നി​യ​മം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തു​ക 400 ദി​ർ​ഹം. വാ​ഹ​ന​ത്തി​ന്റെ പി​ന്നി​ലെ കാ​രി​യ​റി​ൽ സൈ​ക്കി​ൾ കൊ​ണ്ടു​പോ​വു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ പ്ലേ​റ്റ് മ​റി​ഞ്ഞാ​ലാ​ണ് പി​ഴ.

സൈ​ക്കി​ൾ വാ​ഹ​ന​ത്തി​ന്റെ പി​ന്നി​ലെ കാ​രി​യ​റി​ൽ ഘ​ടി​പ്പി​ച്ചു കൊ​ണ്ടു​പോ​വു​മ്പോ​ൾ അ​ധി​ക ന​മ്പ​ർ പ്ലേ​റ്റ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്ക​ണം.

ന​മ്പ​ർ പ്ലേ​റ്റ് മ​റ​ഞ്ഞ രീ​തി​യി​ൽ സൈ​ക്കി​ൾ കൊ​ണ്ടു​പോ​വു​ന്ന​ത് പി​ടി​ക്ക​പ്പെ​ട്ടാ​ൽ 400 ദി​ർ​ഹം പി​ഴ ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.ബൈ​സൈ​ക്കി​ൾ റാ​ക്കി​ൽ ന​മ്പ​ർ പ്ലേ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​ർ.​ടി.​എ​യു​ടെ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

35 ദി​ർ​ഹ​മാ​ണ് അ​ധി​ക ന​മ്പ​ർ പ്ലേ​റ്റി​ന് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. ദു​ബൈ ന​മ്പ​ർ പ്ലേ​റ്റി​നും ഷോ​ർ​ട്ട് എ​ക്സ്പോ ന​മ്പ​ർ പ്ലേ​റ്റി​നും 200 ദി​ർ​ഹം വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി​യി​ലെ ഏ​തു പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ർ​വി​സ് സെ​ന്റ​റി​ൽ നി​ന്നും അ​ധി​ക ന​മ്പ​ർ പ്ലേ​റ്റ് വാ​ങ്ങാ​വു​ന്ന​താ​ണ്.

ഇ​തി​നാ​യി ഡ്രൈ​വ​ർ​മാ​ർ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​വു​ക​യും നി​ശ്ചി​ത ഫീ​സ് കെ​ട്ടു​ക​യും ചെ​യ്യ​ണം. ഇ​തി​നു ശേ​ഷം ന​മ്പ​ർ പ്ലേ​റ്റ് ല​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161699/uae-follow-rules-carrying-bicycles-attached-back-vehicles)