തീപിടിത്ത സാധ്യത; കെട്ടിടങ്ങളിൽ പാനലുകളും അലങ്കാരങ്ങളും ഒഴിവാക്കണം

തീപിടിത്ത സാധ്യത; കെട്ടിടങ്ങളിൽ പാനലുകളും അലങ്കാരങ്ങളും ഒഴിവാക്കണം
Dec 15, 2021 02:27 PM | By Anjana Shaji

ഷാർജ : തീപിടിക്കാൻ സാധ്യതയുള്ള പാനലുകളും അലങ്കാരങ്ങളും കെട്ടിടങ്ങളിൽ നിന്ന് ഉടൻ ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. പകരം സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന സാമഗ്രികൾ സ്ഥാപിക്കണം.

നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ ദുരന്തവ്യാപ്തി കൂട്ടുമെന്നും മുന്നറിയിപ്പ് നൽകി. ഇരുന്നൂറോളം കെട്ടിടങ്ങളിൽ നിന്നു ക്ലാഡിങ്ങുകളും അലങ്കാര പാനലുകളും നീക്കി. പുതിയ ക്ലാഡിങ്ങുകൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കാൻ സിവിൽ ഡിഫൻസ് നടപടി സ്വീകരിക്കും. കെട്ടിടങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ താമസിക്കുക, അനധികൃത വയറിങ്, കാലഹരണപ്പെട്ട അഗ്നിപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.

താമസക്കാർ കൂടുന്നതിനനുസരിച്ച് അനധികൃതമായി വയറിങ് നടത്തുന്നതും വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നതും അപകടമുണ്ടാക്കും. 23 മീറ്ററിൽ കൂടുതൽ ഉയരമുള്ള പുതിയ കെട്ടിടങ്ങളിൽ ക്ലാഡിങ്ങുകൾ പാടില്ലെന്ന് 2016ൽ നിർദേശിച്ചിരുന്നു. പഴയ കെട്ടിടങ്ങളിൽ നിന്ന് ഇവ നീക്കാൻ വിവിധ ഘട്ടങ്ങളിലായി നിശ്ചിത സമയം അനുവദിച്ചിരുന്നു. തീ ആളിപ്പടരാനും കത്തി താഴേക്കു വീഴാനും ഇവ കാരണമാകുന്നു. പരിസരങ്ങളിൽ പാർക്ക് ചെയ്ത ഒട്ടേറെ വാഹനങ്ങൾ കത്തിനശിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.


അശ്രദ്ധ തീക്കളി

കൃത്യമായ ഇടവേളകളിൽ അഗ്നിസുരക്ഷാ ഉപകരണങ്ങളുടെ പരിശോധന നടത്തണം. പ്ലഗ് പോയിന്റുകൾ, വയറിങ്ങുകൾ, വൈദ്യുതോപകരണങ്ങൾ എന്നിവ യഥാസമയം അറ്റകുറ്റപ്പണി നടത്തണം. എസിയും മറ്റും കൂടുതൽ സമയം പ്രവർത്തിപ്പിക്കുന്നതും അപകടസാധ്യത കൂട്ടുന്നു.

ചട്ടം മറന്നാൽ പിഴ

സിവിൽ ഡിഫൻസിന്റെയും മുനിസിപ്പാലിറ്റിയുടെയും അംഗീകാരമില്ലാത്ത കെട്ടിടനിർമാണ സാമഗ്രികൾ വിറ്റാൽ കർശന നടപടിയുണ്ടാകും. അഗ്നിപ്രതിരോധം ഉൾപ്പെടെയുള്ള രക്ഷാമാനദണ്ഡങ്ങൾ കെട്ടിടങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കെട്ടിടമുടമകൾ ഓരോ വർഷവും സിവിൽ ഡിഫൻസിൽ നിന്ന് നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം.

നിർമാതാക്കൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ മുനിസിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് വിദഗ്ധസംഘം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും.കെട്ടിടത്തിന്റെ പുറം പാളിയോ മറ്റേതെങ്കിലും ഘടകമോ മാത്രം അഗ്നിസുരക്ഷാ മാനദണ്ഡം പാലിച്ചാൽ അംഗീകാരം ലഭിക്കില്ല. നിർമാണ സാമഗ്രികളോരോന്നും രാജ്യാന്തര നിലവാരമുള്ളതാകണം.

Risk of fire; Panels and decorations should be avoided in buildings

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories