---
title: "#arrest | ഒമാൻ പൗരന്‍റെ കൊലപാതകം; മൂന്നുപേർ അറസ്റ്റിൽ"
english_title: "#Murder #Oman #citizen #Three #people #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161877/murder-oman-citizen-three-people-arrested"
published_at: "2023-11-13T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551fd38914d4_ARREST.jpg"
keywords: []
---

# #arrest | ഒമാൻ പൗരന്‍റെ കൊലപാതകം; മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** **മസ്കത്ത്​: **വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.

## Article Content

**മസ്കത്ത്​: **വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.

രണ്ട് ആഫ്രിക്കൻ പൗരന്മാരുൾപ്പെടെ മൂന്നുപേരെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ്​ പിടിക്കൂടിയത്​.

ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161877/murder-oman-citizen-three-people-arrested)