---
title: "#holiday | ദേശീയ ദിനാഘോഷം: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു"
english_title: "#public #holiday #been #declared #coincide #country's #53rd #National #Day."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161882/public-holiday-been-declared-coincide-countrys-53rd-national-day"
published_at: "2023-11-13T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ffcecc12f_oman.jpg"
keywords: []
---

# #holiday | ദേശീയ ദിനാഘോഷം: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

> **Lead Summary:** **മസ്‌കത്ത്: **രാജ്യത്തിന്‍റെ 53ാം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു.

## Article Content

**മസ്‌കത്ത്: **രാജ്യത്തിന്‍റെ 53ാം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു.

നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

ഞായറയാഴ്ചയാണ്​ വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. ഫലസ്തീൻ യുദ്ധ പശ്​ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

സുൽത്താന്‍റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും ആഘാഷങ്ങൾ ഒതുങ്ങും. നവംബർ 18ആണ്​ രാജ്യത്ത്​ ദേശീയദിനം കൊണ്ടാടുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161882/public-holiday-been-declared-coincide-countrys-53rd-national-day)