---
title: "#Fakepassport | വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍"
english_title: "#Fakepassport #youngman #arrested #trying #enter #SaudiArabia #fake #passport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161972/fakepassport-youngman-arrested-trying-enter-saudiarabia-fake-passport"
published_at: "2023-11-13T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655266358fd02_saudii.jpg"
keywords: []
---

# #Fakepassport | വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

> **Lead Summary:** **റിയാദ് : **വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അനധികൃത യാത്രക്കാരനെ ജവാസത്ത് അധികൃതര്‍ പിടികൂടി.

## Article Content

**റിയാദ് : **വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അനധികൃത യാത്രക്കാരനെ ജവാസത്ത് അധികൃതര്‍ പിടികൂടി.

ഹായില്‍ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ സ്വദേശിയാണ് പിടിയിലായത്.

വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നേരത്തെ സൗദി അറേബ്യയില്‍ നിയമലംഘനം നടത്തിയതിന് ഇയാളെ പിടികൂടി നാട്ടിലേക്ക് അയച്ചിരുന്നു.

തുടര്‍ന്ന് ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ച് സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. റിയാദ് വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സമാന രീതിയില്‍ പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161972/fakepassport-youngman-arrested-trying-enter-saudiarabia-fake-passport)