---
title: "#oman | ഒമാനിൽ 17 നുഴഞ്ഞുകയറ്റക്കാർ അറസ്റ്റിൽ"
english_title: "#oman #17intruders #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161973/oman-17intruders-arrested-oman"
published_at: "2023-11-13T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65527054ee6b1_arrest_2.jpg"
keywords: []
---

# #oman | ഒമാനിൽ 17 നുഴഞ്ഞുകയറ്റക്കാർ അറസ്റ്റിൽ

> **Lead Summary:** **മസ്കറ്റ് : **ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 17 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി.

## Article Content

**മസ്കറ്റ് : **ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 17 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി.

വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

ബോട്ടിൽ എത്തിയ പതിനേഴ് പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്.

ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.

പിടിയിലായ പതിനേഴ് പേരും ഏഷ്യൻ വംശജർ ആണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161973/oman-17intruders-arrested-oman)