---
title: "യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം; മലയാളികൾക്കും ജോലി നഷ്ടപ്പെടും"
english_title: "Indigenization in the Banking and Insurance Sectors in the UAE; Malayalees will also lose their jobs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16214/indigenization-in-the-banking-and-insurance-sectors-in-the-uae-malayalees-will-also-lose-their-jobs"
published_at: "2021-12-15T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9de02d5a71_cntrl.jpg"
keywords: []
---

# യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം; മലയാളികൾക്കും ജോലി നഷ്ടപ്പെടും

> **Lead Summary:** **അബുദാബി:** യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് പരിഗണനയിൽ. ഈ മേഖലകളിൽ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനാണ് ഖസർ അൽ വതനിൽ നടന്ന സെൻട്രൽ ബാങ്ക് യോഗത്തിലെ നിർദേശം.

## Article Content

**അബുദാബി:** യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് പരിഗണനയിൽ. ഈ മേഖലകളിൽ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനാണ് ഖസർ അൽ വതനിൽ നടന്ന സെൻട്രൽ ബാങ്ക് യോഗത്തിലെ നിർദേശം.

സ്വദേശിവൽക്കരണം ശക്തമായാൽ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കം ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടപ്പെടും. യുഎഇയിലെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിര നിലനിർത്താൻ സെൻട്രൽ ബാങ്ക് കൈക്കൊള്ളുന്ന നടപടികളെ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും സെൻട്രൽ ബാങ്ക് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16214/indigenization-in-the-banking-and-insurance-sectors-in-the-uae-malayalees-will-also-lose-their-jobs)