---
title: "#DEATH | സന്ദർശന വിസ​യിലെത്തിയ പ്രവാസി മലയാളി റിയാദിൽ മരിച്ചു"
english_title: "#native #malappuram #came #visit #visa #died #riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/162185/native-malappuram-came-visit-visa-died-riyadh"
published_at: "2023-11-14T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553722412603_RIYAD.jpg"
keywords: []
---

# #DEATH | സന്ദർശന വിസ​യിലെത്തിയ പ്രവാസി മലയാളി റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്: **സന്ദർശന വിസ​യിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: **സന്ദർശന വിസ​യിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് ആണ്​ മരിച്ചത്​.

റിയാദിലുള്ള മക​ന്‍റെ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം.

പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), ഭാര്യ: ​മേരിക്കുട്ടി, മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടു പോകും.

ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/162185/native-malappuram-came-visit-visa-died-riyadh)