---
title: "മസാജ് പാർലറിലെ യുവതികളെ ഭീഷണിപ്പെടുത്തി; ഏഷ്യൻ വംശജര്‍ക്ക് ഒരു വർഷം തടവ്"
english_title: "Threatened young women at massage parlor; One year imprisonment for Asians "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16219/threatened-young-women-at-massage-parlor-one-year-imprisonment-for-asians"
published_at: "2021-12-15T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9e13f9734f_ARREST.jpg"
keywords: []
---

# മസാജ് പാർലറിലെ യുവതികളെ ഭീഷണിപ്പെടുത്തി; ഏഷ്യൻ വംശജര്‍ക്ക് ഒരു വർഷം തടവ്

> **Lead Summary:** **അജ്മാന്‍ :** സ്പായിലെ വനിത ജീവനക്കാരെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചതിന് ആറ് ഏഷ്യൻ വംശജരെ അജ്മാൻ ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു.

## Article Content

**അജ്മാന്‍ :** സ്പായിലെ വനിത ജീവനക്കാരെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചതിന് ആറ് ഏഷ്യൻ വംശജരെ അജ്മാൻ ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു.

മസാജ് പാർലറിലായിരുന്ന യുവതികളെ ആക്രമിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയും ചെയ്താണ് കേസ്. രണ്ടു ജീവനക്കാരികളാണ് അക്രമത്തിനിരയായതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കോവിഡ്19 പ്രതിസന്ധി കാരണം അടച്ചിട്ട പാർലറിലായിരുന്നു ജീവനക്കാൻ താമസിച്ചിരുന്നത്. ഒരു റസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം നടന്നത്.

ഭക്ഷണം ഡെലിവറി ചെയ്യുന്ന ആൾ എത്തിയതിനു പിന്നാലെ പ്രതികളും സ്പായിൽ പ്രവേശിച്ചു. കത്തിയുമായായിരുന്നു ഇവരുടെ വരവ്.

പ്രതികൾ ഉറുദു സംസാരിക്കുകയും മുഖം മറയ്ക്കുകയും ചെയ്തിരുന്നതായി ആക്രമണത്തിന് ഇരയായവർ പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്താണ് കൊള്ളയടിച്ചത്.

ജീവനക്കാരികളിൽ 3 പേർ അപാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ ഒളിച്ചതിനാൽ കൊള്ളയിൽ നിന്ന് രക്ഷപ്പെട്ടു. പ്രതികൾ 5,500 ദിർഹവും സ്വർണാഭരണങ്ങളുമാണു കവർന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16219/threatened-young-women-at-massage-parlor-one-year-imprisonment-for-asians)