---
title: "#RAIN | മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകി; ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്"
english_title: "#Oman #Meteorological #Department #apologizes #people #delay #issuing #rain #warning."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/162214/oman-meteorological-department-apologizes-people-delay-issuing-rain-warning"
published_at: "2023-11-14T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538354aa1f0_rain.jpg"
keywords: []
---

# #RAIN | മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകി; ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **മസ്ക്കറ്റ്: **മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതില്‍ ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു.

## Article Content

**മസ്ക്കറ്റ്: **മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതില്‍ ജനങ്ങളോട് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ക്ഷമ ചോദിച്ച് കാലാവസ്ഥാ വകുപ്പ് രംഗത്ത് എത്തിയത്. മഴ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖദൂരി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്.

മഴയുടെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതെ പോയത്. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുവെന്നും അബ്ദുല്ല അല്‍ ഖദൂരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/162214/oman-meteorological-department-apologizes-people-delay-issuing-rain-warning)