---
title: "ദുബായ് എക്സ്പോ സന്ദർശിച്ച് മെസ്സി"
english_title: "Messi visits Dubai Expo"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16228/messi-visits-dubai-expo"
published_at: "2021-12-15T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9edf6482c5_CR7.jpg"
keywords: []
---

# ദുബായ് എക്സ്പോ സന്ദർശിച്ച് മെസ്സി

> **Lead Summary:** **ദുബായ് : **ഫുട്ബോൾ താരവും എക്സ്പോ അംബാസഡറുമായ ലയണൽ മെസ്സി എക്സ്പോ വേദിയിൽ സന്ദർശനം നടത്തി. എക്സ്പോ അംബാസഡർ ആയ മെസ്സി, അൽ വാസൽ സ്ക്വയറിലെയും ജൂബിലി പാർക്കിലെയും കാഴ്ചകൾ ആസ്വദിക്കുകയും ആരാധകർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു.

## Article Content

**ദുബായ് : **ഫുട്ബോൾ താരവും എക്സ്പോ അംബാസഡറുമായ ലയണൽ മെസ്സി എക്സ്പോ വേദിയിൽ സന്ദർശനം നടത്തി. എക്സ്പോ അംബാസഡർ ആയ മെസ്സി, അൽ വാസൽ സ്ക്വയറിലെയും ജൂബിലി പാർക്കിലെയും കാഴ്ചകൾ ആസ്വദിക്കുകയും ആരാധകർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു.

തുടർന്നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സാംസ്കാരിക-യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

എക്സ്പോ കൗണ്ട്ഡൗണിന് കുംഭഗോപുരമായ അൽ വാസൽ പ്ലാസയുടെ അകത്തളത്തിലേക്ക് മെസ്സി പന്ത് കിക്ക് ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രതീകാത്മക വിഡിയോ ചിത്രം ദുബായ് മീഡിയ ഓഫിസാണ് ട്വീറ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16228/messi-visits-dubai-expo)