---
title: "ഒമാനില്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകള്‍ വിലക്ക്"
english_title: "Oman bans weddings and funerals in churches and public places"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16243/oman-bans-weddings-and-funerals-in-churches-and-public-places"
published_at: "2021-12-15T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba03ed5fc02_oman.jpg"
keywords: []
---

# ഒമാനില്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകള്‍ വിലക്ക്

> **Lead Summary:** **മസ്‌കറ്റ്: **പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍. പള്ളികള്‍, ഹാളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് വിലക്കിയതായി കൊവിഡ് പ്രതിരോധം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റി അറിയിച്ചു.

## Article Content

**മസ്‌കറ്റ്: **പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍. പള്ളികള്‍, ഹാളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് വിലക്കിയതായി കൊവിഡ് പ്രതിരോധം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റി അറിയിച്ചു.

ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16243/oman-bans-weddings-and-funerals-in-churches-and-public-places)