---
title: "പുതിയ കോവിഡ് മാനദണ്ഡങ്ങളുമായി യുഎഇ"
english_title: "UAE with new covid standards"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16299/uae-with-new-ovid-standards"
published_at: "2021-12-16T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bacb8b37ecd_uae.jpg"
keywords: []
---

# പുതിയ കോവിഡ് മാനദണ്ഡങ്ങളുമായി യുഎഇ

> **Lead Summary:** **അബുദാബി:** ക്രിസ്മസ്, പുതുവർഷാഘോഷ പരിപാടികൾക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

## Article Content

**അബുദാബി:** ക്രിസ്മസ്, പുതുവർഷാഘോഷ പരിപാടികൾക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വേദിയിൽ 80% പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഗ്രീൻപാസും 96 മണിക്കൂറിനകമുള്ള കോവി‍ഡ് നെഗറ്റീവ് ഫലവും അൽഹൊസൻ ആപ്പിൽ കാണിക്കണം.

ഹസ്തദാനവും ആലിംഗനവും പാടില്ല. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കും. കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്. മാസ്ക് ധരിക്കുകയും 1.5 മീറ്റർ അകലം പാലിക്കുകയും വേണം. എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ അകലം വേണ്ട. സുരക്ഷിത ആഘോഷത്തിനും ആരോഗ്യ സുരക്ഷയ്ക്കും വേണ്ടിയുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് വകഭേദങ്ങളിൽനിന്ന് രക്ഷ നേടാൻ ബൂസ്റ്റർ ഡോസും നിർബന്ധമാക്കി.

കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ട 18 വയസ്സ് പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാം. നിർദേശം പാലിക്കണമെന്നും അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16299/uae-with-new-ovid-standards)