---
title: "#AirIndiaExpress | യാത്രക്കാരെ വലച്ച് തുടര്‍ച്ചയായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകല്‍"
english_title: "#AirIndiaExpress #Continuous #AirIndia #flight #delay #due #passenger #drag"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/163115/airindiaexpress-continuous-airindia-flight-delay-due-passenger-drag"
published_at: "2023-11-17T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6557ad7411d74_plane.jpg"
keywords: []
---

# #AirIndiaExpress | യാത്രക്കാരെ വലച്ച് തുടര്‍ച്ചയായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകല്‍

> **Lead Summary:** **മസ്കറ്റ് : **മസ്കറ്റ്- കോഴിക്കോട്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. വ്യാഴാഴ്ച രാവിലെ 11.40ന് മസ്കറ്റില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്.

## Article Content

**മസ്കറ്റ് : **മസ്കറ്റ്- കോഴിക്കോട്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. വ്യാഴാഴ്ച രാവിലെ 11.40ന് മസ്കറ്റില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്.

യാത്രാമധ്യേ മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വിമാനം പുറപ്പെട്ടത്.

എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രാത്രിയോടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. രാത്രി വൈകിയിട്ടും വിമാനം മുംബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടില്ല.

മസ്കറ്റില്‍ ബോര്‍ഡിങ് പാസ് എടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം ലഭിച്ചതെന്നാണ് യാത്രക്കാര്‍ പറയുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/163115/airindiaexpress-continuous-airindia-flight-delay-due-passenger-drag)