വിദേശ തീര്‍ത്ഥാടകരില്‍ 12 വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ഉംറക്ക് അനുമതി

വിദേശ തീര്‍ത്ഥാടകരില്‍ 12 വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ഉംറക്ക് അനുമതി
Dec 16, 2021 01:31 PM | By Anjana Shaji

റിയാദ് : സൗദി അറേബ്യയിലേക്ക്(Saudi Arabia) വരുന്ന വിദേശികളില്‍ 12 വയസിന് മുകളിലുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഉംറ(Umrah) നിര്‍വഹിക്കാന്‍ അനുമതി.

വിവിധയിനം വിസകളില്‍ വരുന്നവര്‍ക്ക് ഈ പ്രായത്തിന് മുകളിലുള്ള എല്ലാവര്‍ക്കും ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

18 മുതല്‍ 50 വരെ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് നേരത്തെ ഉംറ നിര്‍വഹിക്കാനും മക്ക ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. അടുത്തിടെ ഉയര്‍ന്ന പ്രായപരിധി റദ്ദാക്കി.

ഇതോടെ വിദേശങ്ങളില്‍ നിന്ന് വരുന്ന അമ്പതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും ഉംറ നിര്വഹിക്കാനും ഹറമില്‍നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും പെര്‍മിറ്റുകള്‍ ലഭിച്ചു തുടങ്ങി. വിദേശങ്ങളില്‍ നിന്ന് വരുന്ന 18ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്.

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് വിദേശങ്ങളില്‍ നിന്ന് വരുന്ന 12ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഉംറ, നമസ്‌കാര, മദീന സിയാറത്ത് പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നാണ് ഹജ്, ഉംറ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Umrah is permissible for all foreign pilgrims over the age of 12

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories