---
title: "#death | മസ്​തിഷ്​കാഘാതം ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു"
english_title: "#Malayali #who #undergoing #treatment #hospital #died #after #suffering #brain #injury."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/163521/malayali-who-undergoing-treatment-hospital-died-after-suffering-brain-injury"
published_at: "2023-11-19T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a1b1306ba3_death.jpg"
keywords: []
---

# #death | മസ്​തിഷ്​കാഘാതം ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

> **Lead Summary:** **റിയാദ്​:** മസ്​തിഷ്​കാഘാതം സംഭവിച്ച്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു.

## Article Content

**റിയാദ്​:** മസ്​തിഷ്​കാഘാതം സംഭവിച്ച്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു.

മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്​ദുല്ലത്തീഫ് (46) ആണ് റിയാദിന്​ സമീപം​ അൽഖർജിലെ ആശുപത്രിയിൽ മരിച്ചത്​​.

ദീർഘകാലമായി അൽഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്​ദുല്ലത്തീഫിനെ 10 ദിവസം മുമ്പാണ് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽഖർജിൽ ഖബറടക്കുന്നതിനായി അൽഖർജ് കെ.എം.സി.സി വെൽഫയർ വിങ്​ രംഗത്തുണ്ട്.

ഭാര്യ: ഉമ്മു സൽമ. മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്​ദുസ്സലാം, മുഹമ്മദ് അഷ്‌റഫ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/163521/malayali-who-undergoing-treatment-hospital-died-after-suffering-brain-injury)