---
title: "#arrest | 84 കിലോഗ്രാം ഹാഷിഷ് ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പ്രവാസികൾ പിടിയിൽ"
english_title: "#arrest Two expatriates arrested with drugs including 84 kg of hashish"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164119/arrest-two-expatriates-arrested-with-drugs-including-84-kg-of-hashish"
published_at: "2023-11-21T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cf99a346b3_drugs.jpg"
keywords: []
---

# #arrest | 84 കിലോഗ്രാം ഹാഷിഷ് ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പ്രവാസികൾ പിടിയിൽ

> **Lead Summary:** **മസ്കറ്റ് : **ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്കറ്റ് : **ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയും വടക്കൻ ബാത്തിനാ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തത്.

ഇരു പ്രതികൾക്കെതിരെ ഉള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164119/arrest-two-expatriates-arrested-with-drugs-including-84-kg-of-hashish)