---
title: "#holiday | യു.എ.ഇ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു   "
english_title: "#UAE #Announces #2024 #Public #Holidays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164120/uae-announces-2024-public-holidays"
published_at: "2023-11-21T23:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cf8b426637_uae.jpg"
keywords: []
---

# #holiday | യു.എ.ഇ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു   

> **Lead Summary:** **ദുബൈ : ** അടുത്ത വർഷത്തേക്കുള്ള പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി.

## Article Content

**ദുബൈ : ** അടുത്ത വർഷത്തേക്കുള്ള പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി.

സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ അവധിദിനങ്ങളാണ്​ പ്രഖ്യാപിച്ചത്​.

രാജ്യത്ത് പൊതു, സ്വകാര്യ മേഖലകളിലെ അവധികൾ ഏകീകരിക്കുന്നതിനും ജീവനക്കാർക്ക് തുല്യമായ അവധി ദിനങ്ങൾ ഉറപ്പാക്കുന്നതിനുമാണ്​ വാർഷിക കലണ്ടർ രൂപപ്പെടുത്തിയത്​.

പട്ടികയിൽ പരാമർശിച്ചിട്ടുള്ള അവധിദിനങ്ങളിൽ ചിലത്​ ഹിജ്​റ ഇസ്​ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയുള്ളതാണ്. അവയുടെ ഇംഗ്ലീഷ്​ കലണ്ടർ തീയ്യതികൾ മാസപ്പിറവിയെ അടിസ്ഥാനമാക്കി മാറും.

പുതുവർഷ ദിനം ജനുവരി 1

ഈദുൽ ഫിത്വർ: റമദാൻ 29 മുതൽ ശവ്വാൽ 3 വരെ

അറഫാദിനം: ഹിജ്റ 9

ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ

ഇസ്​ലാമിക പുതുവർഷം: മുഹറം 1

നബിദിനം: റബീഉൽ അവ്വൽ 12

യു.എ.ഇ ദേശീയ ദിനം: ഡിസംബർ 2, 3 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164120/uae-announces-2024-public-holidays)