---
title: "#murder | സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തി; സൗദിയില്‍ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കി"
english_title: "#SaudiArabia #executes #murder #suspect"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164331/saudiarabia-executes-murder-suspect"
published_at: "2023-11-22T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e0f321a232_makka.jpg"
keywords: []
---

# #murder | സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തി; സൗദിയില്‍ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **മക്ക:** സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കൊലക്കേസ് പ്രതിയായ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**മക്ക:** സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കൊലക്കേസ് പ്രതിയായ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബ്ദുറഹ്മാന്‍ മുഹമ്മദ് സഹ്ദി നഈം അഅ്‌സീസക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

സൗദി പൗരന്‍ സഫര്‍ ബിന്‍ സഅദ് ബിന്‍ ഹസന്‍ അല്‍ അംരിയെ തര്‍ക്കത്തെ തുടര്‍ന്ന് പലതവണ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164331/saudiarabia-executes-murder-suspect)