---
title: "പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ യുവതിക്ക് വധശിക്ഷ"
english_title: "Woman sentenced to death for stabbing expat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16453/woman-sentenced-to-death-for-stabbing-expat"
published_at: "2021-12-17T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc05f1ce179_.jpg"
keywords: []
---

# പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ യുവതിക്ക് വധശിക്ഷ

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. ജഡ്‍ജി അബ്‍ദുല്ല അല്‍ ഒത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ പ്രവാസിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. ജഡ്‍ജി അബ്‍ദുല്ല അല്‍ ഒത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കഴിഞ്ഞ റമദാന്‍ മാസത്തിലെ ആദ്യ ദിവസമായിരുന്നു കേസിന് ആധാരമായ കൊലപാതകം നടന്നതെന്ന് അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എത്യോപ്യക്കാരിയായ യുവതി കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായി.

ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16453/woman-sentenced-to-death-for-stabbing-expat)