---
title: "#death | പ്രവാസി മലയാളി യുവതി അബൂദബിയില്‍ നിര്യാതയായി"
english_title: "#death #Expatriate #Malayali #woman #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164568/death-expatriate-malayali-woman-passedaway-abudhabi"
published_at: "2023-11-23T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f49d1d10a7_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി യുവതി അബൂദബിയില്‍ നിര്യാതയായി

> **Lead Summary:** **അബൂദബി : **മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ.ജി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് നിര്യാതയായി.

## Article Content

**അബൂദബി : **മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ.ജി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് നിര്യാതയായി.

പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവർ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ്​ മരിച്ചത്​.

ഭവന്‍സ് സ്‌കൂളിലെ കായികവിഭാഗം മേധാവി ഹനീഷ് കാര്‍ത്തികേയനാണ് ഭര്‍ത്താവ്. മക്കള്‍: നേഹ, നേത്ര (രണ്ടുപേരും വിദ്യാർഥികൾ).

ആലപ്പുഴ അരൂര്‍ വേലിക്കകത്തുവീട്ടില്‍ തങ്കപ്പന്‍-ഗീത ദമ്പതികളുടെ മകളാണ്.

12 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164568/death-expatriate-malayali-woman-passedaway-abudhabi)