---
title: "#DEATH | പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "#DEATH #Expatriate #Malayali #died #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164630/death-expatriate-malayali-died-heartattack"
published_at: "2023-11-23T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f8c8751fe5_death.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **റിയാദ് ​: **മലയാളി റിയാദിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**റിയാദ് ​: **മലയാളി റിയാദിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം അന്തരിച്ചു.

തൃശൂർ കൈപ്പമംഗലം അറവുശാല ഓലക്കോട്ടിൽ അബ്​ദുല്ല ഹാജി മകൻ റഫീഖ് (48) ആണ്​ മരിച്ചത്​.

റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: റസീന റഫീഖ്, മക്കൾ: നഫില, നസീന, നൗഫൽ. അനുജൻ സിദ്ധിഖ്​ റിയാദിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

സാമൂഹികപ്രവർത്തകൻ കൂടിയായ റഫീഖ്​ തൃശ്ശൂർ ജില്ലാകൂട്ടായ്മ ബത്​ഹ ഏരിയ പ്രസിഡൻറ്​ പദവി വഹിക്കുന്നുണ്ട്​. മറ്റു മത സാംസ്കാരിക സംഘടനകളിലും അംഗമാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164630/death-expatriate-malayali-died-heartattack)