---
title: "ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും"
english_title: "Doha Corniche Road will be temporarily closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16469/doha-corniche-road-will-be-temporarily-closed"
published_at: "2021-12-17T10:40:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc1c0365299_dhoha.jpg"
keywords: []
---

# ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

> **Lead Summary:** **ദോഹ: **ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

## Article Content

**ദോഹ: **ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ഡിസംബര്‍ 17 വെള്ളിയാഴ്‍ച രാവിലെ 6.30 മുതല്‍ 9.30 വരെ അടച്ചിട്ടിരിക്കുന്ന റോഡ്, ഉച്ചയ്‍ക്ക് ശേഷം ഒരു മണി മുതല്‍ 5.30 വരെയും അടച്ചിടും.

തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ (theater intersection) മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ (Diwan intersection) വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലുമാണ് (Red Street) നിയന്ത്രണം. സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16469/doha-corniche-road-will-be-temporarily-closed)