---
title: "#fire | ബഹ്റൈനിൽ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം"
english_title: "#fire #Three #children #die #house #fire #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164710/fire-three-children-die-house-fire-bahrain"
published_at: "2023-11-24T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560398d86ca8_fire.jpg"
keywords: []
---

# #fire | ബഹ്റൈനിൽ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം

> **Lead Summary:** വാ​ദി​സൈ​ൽ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം. 12ഉം ​ആ​റും അ​ഞ്ചും വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​ടെ ജീ​വ​നാ​ണ്​ തീ​യി​ൽ പൊ​ലി​ഞ്ഞ​ത്.

## Article Content

വാ​ദി​സൈ​ൽ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം. 12ഉം ​ആ​റും അ​ഞ്ചും വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​ടെ ജീ​വ​നാ​ണ്​ തീ​യി​ൽ പൊ​ലി​ഞ്ഞ​ത്.

ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന്​ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​വ​രു​ടെ മാ​താ​വ്​ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കെ​യാ​ണ്​ ദു​ര​ന്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മ​റി​വാ​യി​ട്ടി​ല്ല.

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം സ്​​ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

ല​ത്തീ​ഫ, റ​വാ​ൻ എ​ന്നീ കു​ട്ടി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും സ​ൽ​മാ​ൻ സാ​ര​മാ​യ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​വു​മാ​ണ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164710/fire-three-children-die-house-fire-bahrain)