---
title: "ജിസാനിലെ ജനവാസ കേന്ദ്രത്തിൽ മിസൈൽ ആക്രമണം: വാഹനങ്ങൾ കത്തി നശിച്ചു"
english_title: "Missile attack on a residential area in Jizan: vehicles destroyed by fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16474/missile-attack-on-a-residential-area-in-jizan-vehicles-destroyed-by-fire"
published_at: "2021-12-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc21278c325_jisan.jpg"
keywords: []
---

# ജിസാനിലെ ജനവാസ കേന്ദ്രത്തിൽ മിസൈൽ ആക്രമണം: വാഹനങ്ങൾ കത്തി നശിച്ചു

> **Lead Summary:** **റിയാദ്: **ജിസാൻ മേഖലയിലെ അഹദ് അൽ മസരിഹയിലെ വ്യാവസായിക മേഖലയിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ മിസൈൽ വിക്ഷേപിച്ചു.

## Article Content

**റിയാദ്: **ജിസാൻ മേഖലയിലെ അഹദ് അൽ മസരിഹയിലെ വ്യാവസായിക മേഖലയിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ മിസൈൽ വിക്ഷേപിച്ചു.

മൂന്നു വാഹനങ്ങൾ കത്തിനശിച്ചതിന് പുറമെ മൂന്നു വർക് ഷോപ്പുകളുടെ സാധന സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചതായി ജിസാനിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് ബിൻ യെഹ്‌യ അൽ ഗംദി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന തീവ്രവാദ ആക്രമണം രാജ്യാന്തര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സൗദി പറഞ്ഞു. അത്തരം നീക്കത്തിനെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും കേണൽ അൽ-ഗാംദി പറഞ്ഞു.

ഹൂത്തി മിലിഷ്യയുടെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങളെ ഈജിപ്ത് അപലപിച്ചു. കഴിഞ്ഞ ദിവസം അബഹ നഗരത്തിലേക്ക് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16474/missile-attack-on-a-residential-area-in-jizan-vehicles-destroyed-by-fire)