#Dohaexpo | ദോ​ഹ എ​ക്സ്​​പോ​യി​ൽ മ​ധു​ര​മൂ​റു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​മെ​ത്തു​ന്നു

#Dohaexpo |  ദോ​ഹ എ​ക്സ്​​പോ​യി​ൽ മ​ധു​ര​മൂ​റു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​മെ​ത്തു​ന്നു
Nov 24, 2023 10:47 PM | By Vyshnavy Rajan

ദോ​ഹ : (gccnews.in ) കാ​ർ​ഷി​ക, പ​രി​സ്ഥി​തി പ്ര​ദ​ർ​ശ​ന​മാ​യ ദോ​ഹ എ​ക്സ്​​പോ​യി​ൽ മ​ധു​ര​മൂ​റു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​മെ​ത്തു​ന്നു. ഖ​ത്ത​റി​ലെ പ്രാ​ദേ​ശി​ക ഫാ​മു​ക​ളി​ൽ​നി​ന്നും വി​ള​വെ​ടു​ത്ത ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​മാ​യി 31ഓ​ളം പ്ര​ദ​ർ​ശ​ക​ർ ​വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ദോ​ഹ എ​ക്സ്​​പോ​യി​ലെ ഈ​ത്ത​പ്പ​ഴ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കും.

ഇ​ന്റ​ർ​നാ​ഷ​ന​ൽ സോ​ണി​ലാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ക്കു​ന്ന​ത്. എ​ട്ടു ദി​വ​സം ഈ​ത്ത​പ്പ​ഴ മേ​ള തു​ട​രു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം കാ​ർ​ഷി​ക ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് സ​ർ​വി​സ് സെ​ക്ഷ​ൻ മേ​ധാ​വി അ​ഹ​മ്മ​ദ് സാ​ലിം അ​ൽ യാ​ഫി പ​റ​ഞ്ഞു.

ദോ​ഹ എ​ക്സ്​​പോ സം​ഘാ​ട​ക സ​മി​തി​യും മു​നി​സി​പ്പാ​ലി​റ്റി കാ​ർ​ഷി​ക വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് ​എ​ക്സ്​​പോ​യി​ലെ ഈ​ത്ത​പ്പ​ഴ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദി​നേ​നെ പ​തി​നാ​യി​ര​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തു​ന്ന എ​ക്സ്​​പോ​യി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും താ​മ​സ​ക്കാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മു​ന്തി​യ ഇ​നം പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കു​ന്ന​ത്.

മേ​ള ന​വം​ബ​ർ 30 വ​രെ തു​ട​രു​മെ​ന്ന് അ​ൽ യാ​ഫി അ​ൽ റ​യാ​ൻ ടി.​വി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചു. 29 പ്രാ​ദേ​ശി​ക ഫാ​മു​ക​ളും, ഈ​ത്ത​പ്പ​ഴ സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് ഖ​ത്ത​രി ക​മ്പ​നി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഭാ​ഗ​മാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് മേ​ള. എ​ല്ലാ ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഉ​ല്പാ​ദ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ന്റെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് മേ​ള ന​ട​ത്തു​ന്ന​ത്.

എ​ട്ടു ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ ഇ​ഖ്‌​ലാ​സ്, ഷി​ഷി, ബ​ർ​ഹി തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള വ്യ​ത്യ​സ്ത ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ ഉ​ണ്ടാ​കും. ഈ​ന്ത​പ്പ​ന കൃ​ഷി​യു​ടെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ച് കൃ​ഷി​കാ​ര്യ വ​കു​പ്പ് ന​ട​ത്തു​ന്ന സെ​മി​നാ​റു​ക​ളും ഫെ​സ്റ്റി​വ​ലി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള മു​ന്തി​യ ഇ​നം ഈ​ന്ത​പ്പ​ന തൈ​ക​ളും ല​ഭ്യ​മാ​കും.

#Dohaexpo #Doha #Expo #brings #sweet #dates #exhibition

Next TV

Related Stories
Top Stories