---
title: "#HOLIDAY | യുഎഇ ദേശീയ ദിനം: സ്കൂളുകൾക്ക് മൂന്ന് ദിവസം അവധി"
english_title: "#HOLIDAY #UAE #NationalDay #Threedaysoff #schools"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164924/holiday-uae-nationalday-threedaysoff-schools"
published_at: "2023-11-25T00:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560ef64bff1a_HOLIDAY.jpg"
keywords: []
---

# #HOLIDAY | യുഎഇ ദേശീയ ദിനം: സ്കൂളുകൾക്ക് മൂന്ന് ദിവസം അവധി

> **Lead Summary:** **ദുബായ് : ** യുഎഇയുടെ 52-ാമത് യൂണിയൻ ദിനം പ്രമാണിച്ച് ദുബായിലെ വിദ്യാർഥികൾക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.

## Article Content

**ദുബായ് : ** യുഎഇയുടെ 52-ാമത് യൂണിയൻ ദിനം പ്രമാണിച്ച് ദുബായിലെ വിദ്യാർഥികൾക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം ലഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.

ഡിസംബർ 1ന് വിദൂര പഠന ദിനവും രണ്ടിനും മൂന്നിനും (ശനി, ഞായർ) വാരാന്ത്യ അവധിയും ഡിസംബർ നാലിന് അവധിയുമാണ്.

ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് ബാധകമായിരിക്കുമെന്ന് എക്സി–ലെ പോസ്റ്റിൽ കെഎച് ഡിഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164924/holiday-uae-nationalday-threedaysoff-schools)