---
title: "നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തണം"
english_title: "Expatriates returning home should be included in health insurance schemes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16534/expatriates-returning-home-should-be-included-in-health-insurance-schemes"
published_at: "2021-12-17T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc494de492f_pravasi.jpg"
keywords: []
---

# നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തണം

> **Lead Summary:** **ദുബായ്: **ജോലിയിൽ നിന്ന് വിരമിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുക (പിഎം-ജെഎവൈ), പ്രവാസികൾക്ക് പങ്കാളിത്ത ഇൻഷുറൻസ് നടപ്പാക്കുന്നത് പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ ഉന്നയിച്ചു.

## Article Content

**ദുബായ്: **ജോലിയിൽ നിന്ന് വിരമിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുക (പിഎം-ജെഎവൈ), പ്രവാസികൾക്ക് പങ്കാളിത്ത ഇൻഷുറൻസ് നടപ്പാക്കുന്നത് പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ ഉന്നയിച്ചു.

ഇതു സംബന്ധിച്ച നിർദേശങ്ങൾ അദ്ദേഹം ഇന്ത്യൻ ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കു കൈമാറി. ഡപ്യൂട്ടി എംഡി അലീഷ മൂപ്പൻ, കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അഗർവാൾ, യുഎഇ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

18 ദശലക്ഷത്തിലധികം വരുന്ന പ്രവാസികളിൽ കൂടുതൽ പേരും തുച്ഛമായ സമ്പാദ്യം മാത്രമുള്ള സാധാരണക്കാരായ പ്രവാസികളാണ്. ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ തുടങ്ങിയ രോഗങ്ങൾ 60 വയസ്സിനുശേഷമാണ് കൂടുതലായി ബാധിക്കുന്നത്. ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് വലിയ തുക തന്നെ വേണ്ടിവരും.

പ്രവാസികൾ എന്ന ഗണത്തിലായതിനാൽ ആയുഷ്മാൻ ഭാരത് (പിഎം-ജെഎവൈ) പോലുള്ള ഇൻഷുറൻസ് പദ്ധതികളിൽ ഇവർക്ക് ചേരാനാകുന്നില്ലെന്ന് നോർക്ക ഡയറക്ടർ കൂടിയായ ഡോ.ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി. പങ്കാളിത്ത ഇൻഷുറൻസ് പദ്ധതി പ്രവാസികൾക്ക് നടപ്പാക്കി പ്രതിമാസം അവരുടെ വിഹിതം ഈടാക്കുകയോ ‍ വാർഷിക അടിസ്ഥാനത്തിൽ പ്രീമിയം അടയ്ക്കാനുള്ള അവസരമൊരുക്കുകയോ ചെയ്യണമെന്നും അദ്ദേഹം വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16534/expatriates-returning-home-should-be-included-in-health-insurance-schemes)