---
title: "#death | ഒമാനിലെ റുസ്താഖിലെ വാദിഹൊക്കയിനിൽ പ്രവാസി മുങ്ങിമരിച്ചു"
english_title: "#death #Expatriate #drowned #WadiHokkain #Rustaq #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165559/death-expatriate-drowned-wadihokkain-rustaq-oman"
published_at: "2023-11-27T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564dfdececed_death.jpg"
keywords: []
---

# #death | ഒമാനിലെ റുസ്താഖിലെ വാദിഹൊക്കയിനിൽ പ്രവാസി മുങ്ങിമരിച്ചു

> **Lead Summary:** **മസ്കത്ത് : **ഒമാനിലെ പ്രധാന ടൂറിസ്റ്റ്​ സ്ഥലങ്ങളിലൊന്നായ റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു.

## Article Content

**മസ്കത്ത് : **ഒമാനിലെ പ്രധാന ടൂറിസ്റ്റ്​ സ്ഥലങ്ങളിലൊന്നായ റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു.

ചിക്ക്​മംഗളൂരുവിലെ സന്തേശ സതീഷ (28) ആണ്​ മരിച്ചത്​.ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത്​ വാദിഹൊക്കയിനിൽ എത്തിയ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു.

ജോയ് ആലുക്കാസ്​ ജ്വല്ലറിയുടെ മസ്കത്ത്​ റൂവി ബ്രാഞ്ചിലെ സെയിൽസ്​ എക്സിക്യൂട്ടീവ്​ ആണ്​. റുസ്താഖ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ ​കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165559/death-expatriate-drowned-wadihokkain-rustaq-oman)