---
title: "#SaudiAirlines | പ്രവാസികള്‍ക്ക് ആശ്വാസവാർത്ത; അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് എയര്‍ലൈന്‍"
english_title: "#SaudiAirlines | Good news for expatriates; Airline announces 30 percent discount on international services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165772/saudiairlines-good-news-for-expatriates-airline-announces-30-percent-discount-on-international-services"
published_at: "2023-11-28T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65662e67c5bef_PLANE.jpg"
keywords: []
---

# #SaudiAirlines | പ്രവാസികള്‍ക്ക് ആശ്വാസവാർത്ത; അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

> **Lead Summary:** **റിയാദ് : **എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. ഗ്രാന്‍ ഫ്‌ലൈ ഡേ എന്ന് പേരിട്ട ഓഫറാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്.

## Article Content

**റിയാദ് : **എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. ഗ്രാന്‍ ഫ്‌ലൈ ഡേ എന്ന് പേരിട്ട ഓഫറാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഡിസംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 10 വരെ യാത്ര ചെയ്യാനാകും.

ഈ ഓഫര്‍ ഉപയോഗിച്ച് നവംബര്‍ 29, ബുധനാഴ്ച വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ബാധകമാണ്.

റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്‌ലൈറ്റുകള്‍ക്കും നിരക്കിളവ് ബാധകമാണ്. സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

കേരളത്തിലേക്കടക്കം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ ഓഫര്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165772/saudiairlines-good-news-for-expatriates-airline-announces-30-percent-discount-on-international-services)