---
title: "#oman | ഒമാനില്‍ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍"
english_title: "#Earthquake #Oman #Local #residents #felt #tremors"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165895/earthquake-oman-local-residents-felt-tremors"
published_at: "2023-11-29T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656718783d66e_boochalanam.jpg"
keywords: []
---

# #oman | ഒമാനില്‍ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഭൂചലനം അനുഭവപ്പെട്ടു. ബുധനാ്ച പുലര്‍ച്ചെയാണ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഭൂചലനം അനുഭവപ്പെട്ടു. ബുധനാ്ച പുലര്‍ച്ചെയാണ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അല്‍ ഹല്ലാനിയത്ത് ദ്വീപുകളില്‍ പുലര്‍ച്ചെ 1.05നാണ് അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സലാലയില്‍ നിന്ന് 187 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഔഖാത്, ന്യൂ സലാല, ചൗക് നമ്പര്‍ 5, സാദ, ഹാഫ എന്നിവിടങ്ങളില്‍ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165895/earthquake-oman-local-residents-felt-tremors)