---
title: "#KUWAIT |  രാ​ജ്യ​ത്ത് ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കു​ന്നു"
english_title: "#KUWAIT #Parole #state #prisoners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165986/kuwait-parole-state-prisoners"
published_at: "2023-11-29T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65677cc0ba722_jail.jpg"
keywords: []
---

# #KUWAIT |  രാ​ജ്യ​ത്ത് ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കു​ന്നു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **രാ​ജ്യ​ത്ത് ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യാ​ണ് ഇ​തു സം​ബ​ന്ധ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി : **രാ​ജ്യ​ത്ത് ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യാ​ണ് ഇ​തു സം​ബ​ന്ധ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ചെ​റി​യ കു​റ്റ​ങ്ങ​ള്‍ ചെ​യ്ത ത​ട​വു​കാ​ര്‍ക്കാ​ണ് മോ​ച​നം അ​നു​വ​ദി​ക്കു​ക. ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഇ​ള​വ് പ​രി​ഗ​ണി​ക്കു​ക.

ദ​യാ​ഹ​ര​ജി ന​ൽ​കു​ന്ന​തി​നു​ള്ള ക​ര​ട് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി അ​മീ​റി​ന് സ​മ​ര്‍പ്പി​ച്ചു. കാ​രു​ണ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​മീ​ർ നേ​ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ല്‍കി​യി​രു​ന്നു.

എ​ന്നാ​ൽ, ദേ​ശീ​യ സു​ര​ക്ഷ, പൊ​തു​മു​ത​ൽ ദു​രു​പ​യോ​ഗം ചെ​യ്യ​ൽ, ക​ള്ള​പ്പ​ണ ഇ​ട​പാ​ട് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രെ ശി​ക്ഷാ​യി​ള​വി​ന് പ​രി​ഗ​ണി​ക്കാ​റി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165986/kuwait-parole-state-prisoners)