---
title: "തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനത്തിന്റെ നിറവില്‍ സൗദി അറേബ്യ"
english_title: "Saudi Arabia celebrates its 91st National Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/166/saudi-arabia-celebrates-its-91st-national-day"
published_at: "2021-09-23T09:47:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614bffe742e41_saudi national day.jpg"
keywords: []
---

# തൊണ്ണൂറ്റി ഒന്നാം ദേശീയ ദിനത്തിന്റെ നിറവില്‍ സൗദി അറേബ്യ

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനം ഇന്ന്. രാജ്യമെങ്ങും വലിയ ആഘോഷം അരങ്ങേറും.

## Article Content

**റിയാദ് : **സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനം ഇന്ന്. രാജ്യമെങ്ങും വലിയ ആഘോഷം അരങ്ങേറും.

'ഇത് ഞങ്ങളുടെ വീട്' എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.വൈകീട്ട് നാലിന് റിയാദ് നഗരത്തില്‍ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കും.

സൗദി എയര്‍ഫോഴ്‌സിന്റെ വിവിധ തരത്തിലുള്ള വിമാനങ്ങള്‍ എയര്‍ഷോയില്‍ അണിനിരക്കും. സൗദി പതാക വഹിക്കുന്ന ഹെലികോപ്റ്ററുകള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും.

രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി ഒമ്പതിന് വെടിക്കെട്ട് ആരംഭിക്കും. റിയാദിലെ കിങ് ഫഹദ് കള്‍ച്ചറല്‍ തിയേറ്ററില്‍ പ്രമുഖ ഗായകന്മാര്‍ പെങ്കടുക്കുന്ന കലാപരിപാടികള്‍ രാത്രി എട്ട് മുതല്‍ നടക്കും.

റിയാദിലെ കിങ് ഫഹദ് കള്‍ച്ചറല്‍ തിയേറ്ററില്‍ പ്രമുഖ ഗായകന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ രാത്രി എട്ട് മുതല്‍ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/166/saudi-arabia-celebrates-its-91st-national-day)