---
title: "#uae | യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും"
english_title: "#uae #Petrol #diesel #prices #drop #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/166210/uae-petrol-diesel-prices-drop-uae"
published_at: "2023-11-30T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568cc875efb2_uae.jpg"
keywords: []
---

# #uae | യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും

> **Lead Summary:** **അബുദാബി : **യുഎഇയില്‍ അടുത്ത മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്.

## Article Content

**അബുദാബി : **യുഎഇയില്‍ അടുത്ത മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്.

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.96 ദിര്‍ഹമായി കുറയും. നവംബറില്‍ 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.85 ദിര്‍ഹമാണ് പുതിയ വില. 2.92 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില.

ഇ പല്‌സ് 91 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമാണ് ഡിസംബറിലെ വില. നവംബറില്‍ ഇത് 2.85 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ് ഡിസംബറിലെ വില. 3.42 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/166210/uae-petrol-diesel-prices-drop-uae)