---
title: "#death | ഒമാനിൽ മലയാളി വിദ്യാർത്ഥി ആശുപത്രിയിൽ അന്തരിച്ചു"
english_title: "#death #Malayali #student #died #hospital #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/166653/death-malayali-student-died-hospital-oman"
published_at: "2023-12-02T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b68e0007d2_death.jpg"
keywords: []
---

# #death | ഒമാനിൽ മലയാളി വിദ്യാർത്ഥി ആശുപത്രിയിൽ അന്തരിച്ചു

> **Lead Summary:** **നിസ്‌വ : **ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ രാജ് നിസ്‌വയിലെ ആശുപത്രിയിൽ അന്തരിച്ചു.

## Article Content

**നിസ്‌വ : **ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ രാജ് നിസ്‌വയിലെ ആശുപത്രിയിൽ അന്തരിച്ചു.

തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്‍റെയും പ്രിയങ്കയുടെയും മകനാണ്.

സഹോദരൻ: അനൻ രാജ് (ആറാം ക്ലാസ് വിദ്യാർഥി, നിസ്വ ഇന്ത്യൻ സ്കൂൾ). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

വിദ്യാർത്ഥിയുടെ മരണത്തിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അനുശോചിച്ചു. നിര്യാണത്തെ തുടർന്ന് ഇന്ത്യൻ സ്‌കൂൾ നിസ്‌വക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/166653/death-malayali-student-died-hospital-oman)