---
title: "ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഖത്തര്‍"
english_title: "Qatar celebrates National Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16685/qatar-celebrates-national-day"
published_at: "2021-12-18T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd81df151ec_QTAR.jpg"
keywords: []
---

# ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഖത്തര്‍

> **Lead Summary:** **ദോഹ:** വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ദേശീയ ദിനമാഘോഷിക്കാന്‍ ഖത്തര്‍. അറബ് കപ്പിന്റെ ഭാഗമായെത്തിയ കാണികള്‍ക്ക് കൂടി ഗംഭീര ദൃശ്യവിരുന്ന് ഒരുക്കിയാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്.

## Article Content

**ദോഹ:** വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ദേശീയ ദിനമാഘോഷിക്കാന്‍ ഖത്തര്‍. അറബ് കപ്പിന്റെ ഭാഗമായെത്തിയ കാണികള്‍ക്ക് കൂടി ഗംഭീര ദൃശ്യവിരുന്ന് ഒരുക്കിയാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയില്‍ ആസ്പയറിലെ വെടിക്കെട്ട് രാജ്യത്തെ ഉത്സവലഹരിയിലാക്കി. 10 മിനിറ്റ് നീണ്ട വെടിക്കെട്ട് കാണാന്‍ നിരവധി പേരെത്തിയിരുന്നു. ദേശീയ ദിനത്തിലെ പരേഡ് രാവിലെ ഒമ്പതിന് കോര്‍ണിഷില്‍ ആരംഭിക്കും.

പ്രത്യേക ക്ഷണമുള്ളവര്‍ക്കാണ് സന്ദര്‍ശക ഗാലറിയിലേക്ക് പ്രവേശനം. ഗാലറിയുടെ രണ്ട് വശങ്ങളിലുമായി 9000ലേറെ പേര്‍ക്കാണ് ഇരിപ്പിടമൊരുക്കിയിട്ടുള്ളത്.

ഇത്തവണ സൈനിക വാഹനങ്ങളുടെ പ്രദര്‍ശനം ഉണ്ടാകില്ല. കാലാള്‍പ്പടയുടെ പരേഡ് മാത്രമായിരിക്കും. രാത്രിയില്‍ ഫിഫ അറബ് കപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ മനഹോരമായ വെടിക്കെട്ടിനാകും കോര്‍ണിഷ് സാക്ഷിയാകുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16685/qatar-celebrates-national-day)