മസ്‌കറ്റ് : (gccnews.in ) കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +968 2453 1111 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
#OMANAIR #heavyrain #OmanAir #temporarily #suspended #flights #from #Chennai