ക്രിസ്മസ്, പുതുവത്സരാഘോഷം; വർണവെളിച്ചത്തിൽ മുങ്ങി യു.എ.ഇ നഗരങ്ങൾ

ക്രിസ്മസ്, പുതുവത്സരാഘോഷം; വർണവെളിച്ചത്തിൽ മുങ്ങി യു.എ.ഇ നഗരങ്ങൾ
Dec 18, 2021 02:04 PM | By Anjana Shaji

അബുദാബി : ക്രിസ്മസ്, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വർണവെളിച്ചത്തിൽ മുങ്ങി രാജ്യത്തെ നഗരങ്ങൾ. യു.എ.ഇ.യിലെ എല്ലാ പ്രധാന വാണിജ്യകേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്.

ചെറുതും വലുതുമായ ക്രിസ്മസ് ട്രീകൾ ഒരുക്കിയും ഭാണ്ഡം നിറയെ സമ്മാനപ്പൊതികളേന്തിയ സാന്താക്ലോസിനെ അവതരിപ്പിച്ചുമെല്ലാം ആഘോഷ വിപണി സജീവമാക്കുകയാണ്. ക്രിസ്‍മസ് ട്രീയുടെയും സാന്താക്ലോസിന്റെയും ചെറുതും വലുതുമായ രൂപങ്ങൾ വിപണിയിൽ ലഭ്യമാണ്.

ബാച്ചിലർ മുറിയിലെയോ ഓഫീസിലെയോ ചെറിയ മേശപ്പുറത്ത് സജ്ജീകരിക്കാനാകും വിധത്തിലുള്ളതും ചെറുതും കൈക്കുമ്പിളിൽ കൊള്ളുന്ന വലിപ്പത്തിലുമുള്ള സാന്താരൂപങ്ങൾവരെ വിപണിയിലുണ്ട്. സാന്താക്ലോസിന്റെ തൊപ്പിയും ചുവന്ന നീളൻ കുപ്പായവും താടിയുമെല്ലാം ചോദിച്ചെത്തുന്നവരും ഒട്ടേറെയാണ്.

പത്ത് ദിർഹം മുതൽ 1000 ദിർഹം വരെ വിലയുള്ള ക്രിസ്മസ് ട്രീകൾ വിപണിയിൽ ഒരുക്കിവെച്ചിട്ടുണ്ട്. വർണവിളക്കുകളും നക്ഷത്രങ്ങളും മണികളും തൂക്കിയ ട്രീയും ഇതിലുൾപ്പെടും. ക്രിസ്മസ് വിപണിയിലെ ചൂടൻതാരമായ പ്ലം കേക്കുകൾ ഇതിനകംതന്നെ ഷോപ്പിങ് കേന്ദ്രങ്ങളിലെ മുൻനിര തട്ടുകളിൽ ഇടംപിടിച്ചുകഴിഞ്ഞു.

വരുംദിവസങ്ങളിൽ വിവിധയിടങ്ങളിലായി കൂടുതൽപ്പേരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യക്കാരെ കണ്ടെത്തി ഓർഡറെടുക്കുന്ന തിരക്കിലാണ് നഗരത്തിലെ പ്രധാന ബേക്കറികൾ. യു.എ.ഇ.യിൽ ഏറ്റവുമധികം കേക്ക് കച്ചവടം നടക്കുന്ന സീസൺ കൂടിയാണിത്.

കുട്ടികൾക്കായി സാന്തയുടെ രൂപത്തിലുള്ള കേക്കുകളും ചോക്കലേറ്റുകളും പലഹാരക്കടകളിലെ തട്ടുകളിൽ കാണാനാകും. രാത്രി വൈകിയും നീളുന്ന ആഘോഷപരിപാടികൾ, കാരളുകൾ, സംഘമായി ചേർന്നുള്ള കേക്ക് നിർമാണം എന്നിവയെല്ലാം വരുംദിവസങ്ങളിലെ ആവേശക്കാഴ്ചകളായിരിക്കും. വിവിധ ഇടവകകളിലെ കാരളുകൾക്ക് ഇതിനകം തുടക്കമായിക്കഴിഞ്ഞു.

Christmas and New Year's Eve; UAE cities immersed in colorful light

Next TV

Related Stories
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
Top Stories