ഒമാനിൽ കാർഷിക മേഖലയിൽ 4 പദ്ധതികൾ തുടങ്ങുന്നു

ഒമാനിൽ കാർഷിക മേഖലയിൽ 4 പദ്ധതികൾ തുടങ്ങുന്നു
Dec 18, 2021 02:54 PM | By Anjana Shaji

മസ്കത്ത്  : ഒമാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മുയൽ വളർത്തൽ ഉൾപ്പെടെ 1.2 കോടി റിയാലിന്റെ 4 പദ്ധതികൾ തുടങ്ങുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ കൃഷി വ്യാപിപ്പിക്കും.

കന്നുകാലി വളർത്തൽ, കാലിത്തീറ്റ നിർമാണം, പാൽ-മുട്ട ഉൽപാദനം എന്നിവയാണ് മറ്റു പദ്ധതികൾ. സൊഹാർ വിലായത്തിൽ പ്രതിവർഷം 14,400 മുയലുകളെ ഉൽപാദിപ്പിക്കും. മുയൽ മാംസത്തിന്റെ വിൽപന പ്രോത്സാഹിപ്പിക്കുകയും ഭാവിയിൽ കയറ്റുമതിയും ലക്ഷ്യമിടുന്നു.

അൽ സുവൈഖ് വിലായത്തിൽ ആധുനിക രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതാണ് മറ്റൊരു പദ്ധതി. പ്രതിവർഷം 1,500 ടൺ പച്ചക്കറിയും പച്ചമരുന്നുകളും ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. അൽ കാമിൽ മേഖലയിൽ ഔഷധ സസ്യകൃഷിക്കു മാത്രമായി പ്രത്യേക മേഖല സജ്ജമാക്കും.

മഹ്ദ വിലായത്തിലാണ് കന്നുകാലി വളർത്തലിനുള്ള ബൃഹദ് പദ്ധതി. കാലിത്തീറ്റ ഫാക്ടറി, പാൽ-മാംസ സംസ്കരണ യൂണിറ്റുകൾ എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും.

4 projects are being launched in the agricultural sector in Oman

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories