---
title: "ട്രെ​ഡ്​​മി​ല്ലി​ൽ കു​ടു​ങ്ങി​യ നാ​ലു​വ​യ​സ്സു​കാ​രി പു​തു​ജീ​വി​ത​ത്തിലേക്ക്"
english_title: "A four-year-old girl who was trapped in a treadmill is about to start a new life"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16730/a-four-year-old-girl-who-was-trapped-in-a-treadmill-is-about-to-start-a-new-life"
published_at: "2021-12-18T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdad5ccb1e1_trade.jpg"
keywords: []
---

# ട്രെ​ഡ്​​മി​ല്ലി​ൽ കു​ടു​ങ്ങി​യ നാ​ലു​വ​യ​സ്സു​കാ​രി പു​തു​ജീ​വി​ത​ത്തിലേക്ക്

> **Lead Summary:** **ദു​ബൈ: **ജി​മ്മി​ലെ ട്രെ​ഡ്​​മി​ല്ലി​ൽ കു​ടു​ങ്ങി ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​സ്​​ട്രേ​ലി​യ​ൻ പൗ​ര​ന്റെ മ​ക​ൾ ന​ര​യ ബ്രൗ​ൺ (നാ​ല്) പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ പി​താ​വി​നൊ​പ്പം ജി​മ്മി​ൽ​പോ​യ ന​ര​യ ബ്രൗ​ണി​ന്റെ ക​ഴു​ത്ത്​ ട്രെ​ഡ്​​മി​ൽ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്​.എ​ക്​​സ​സൈ​സ്​ ബാ​ൾ​കൊ​ണ്ടു​ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ന​ര​യ അ​പ​ക​ട​ത്തി​ൽ​പെ​​ട്ട​ത്.

## Article Content

**ദു​ബൈ: **ജി​മ്മി​ലെ ട്രെ​ഡ്​​മി​ല്ലി​ൽ കു​ടു​ങ്ങി ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​സ്​​ട്രേ​ലി​യ​ൻ പൗ​ര​ന്റെ മ​ക​ൾ ന​ര​യ ബ്രൗ​ൺ (നാ​ല്) പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ പി​താ​വി​നൊ​പ്പം ജി​മ്മി​ൽ​പോ​യ ന​ര​യ ബ്രൗ​ണി​ന്റെ ക​ഴു​ത്ത്​ ട്രെ​ഡ്​​മി​ൽ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്​.എ​ക്​​സ​സൈ​സ്​ ബാ​ൾ​കൊ​ണ്ടു​ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ന​ര​യ അ​പ​ക​ട​ത്തി​ൽ​പെ​​ട്ട​ത്.

ട്രെ​ഡ്​​മി​ല്ലി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ബാ​ൾ എ​ടു​ക്കു​ന്ന​തി​നി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ ജി​മ്മി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. കു​ട്ടി​യു​ടെ ക​ഴു​ത്ത് യ​ന്ത്ര​ത്തി​ന്റെ ബെ​ൽ​റ്റ് റോ​ള​റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.​ പി​താ​വ്​ ട്രെ​ഡ്​​മി​ൽ ഓ​ഫ്​ ചെ​യ്​​തെ​ങ്കി​ലും ക​ഴു​ത്ത്​ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന്​ പി​താ​വ്​ കൃ​ത്രി​മ​ശ്വാ​സം ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു​. അ​ല​ക്​​സി​ന്റെ ക​ര​ച്ചി​ൽ കേ​ട്ട്​ ഓ​ടി​യെ​ത്തി​യ​വ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

10 മി​നി​റ്റ്​ കു​ട്ടി യ​ന്ത്ര​ത്തി​ൽ കു​രു​ങ്ങി. ബോ​ധ​ര​ഹി​ത​യാ​യ കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ലാ​ണ്​ ര​ക്ഷി​ക്കാ​നാ​യ​ത്. റാ​ശി​ദ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ര​യ​യെ ര​ണ്ടു​ ദി​വ​സം മു​മ്പാ​ണ്​ ഐ.​സി.​യു​വി​ൽ​നി​ന്ന്​ മാ​റ്റി​യ​ത്​. മ​സ്​​തി​ഷ്​​ക​ത്തി​ന്​ അ​പ​ക​ടം സം​ഭ​വി​ച്ച​താ​യി ഡോ​ക്​​ട​ർ​മാ​ർ ഭ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പൂ​ർ​വാ​ധി​കം ഊ​ർ​ജ​ത്തോ​ടെ​യാ​ണ്​ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​തെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു. ക​ഴു​ത്തി​ന്റെ പ​രി​ക്ക്​ മാ​റാ​നാ​യി ധ​രി​ച്ച കോ​ള​ർ നീ​ക്കി​യ ശേ​ഷം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16730/a-four-year-old-girl-who-was-trapped-in-a-treadmill-is-about-to-start-a-new-life)