---
title: "ഖത്തർ നാഷണൽ ഡേ ആൽബം തരംഗവാകുന്നു "
english_title: "The Qatar National Day album is making waves"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16808/the-qatar-national-day-album-is-making-waves"
published_at: "2021-12-19T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be9cbf30f09_qatar.jpg"
keywords: []
---

# ഖത്തർ നാഷണൽ ഡേ ആൽബം തരംഗവാകുന്നു 

> **Lead Summary:** **ഖത്തർ : **ഡിസംബർ 18 രാജ്യം നാഷണൽ ഡേ ആഘോഷിക്കുമ്പോൾ അതിൽ പങ്കാളികളായി ഒരു പറ്റം മലയാളി യുവാക്കൾ ശ്രദ്ധ നേടി. ഐ ലവ് മൈ ഖത്തർ എന്ന നാമത്തിൽ അറബിക് ഇംഗ്ലീഷ് മലയാളം ഭാഷകളിൽ കോർത്ത ഗാനങ്ങൾക്ക് മനോഹരമായ ദൃശ്യാവിഷ്‌കാരം ഒരുക്കിയാണ് ഇവർ ശ്രദ്ധേയമാകുന്നത്.

## Article Content

**ഖത്തർ : **ഡിസംബർ 18 രാജ്യം നാഷണൽ ഡേ ആഘോഷിക്കുമ്പോൾ അതിൽ പങ്കാളികളായി ഒരു പറ്റം മലയാളി യുവാക്കൾ ശ്രദ്ധ നേടി. ഐ ലവ് മൈ ഖത്തർ എന്ന നാമത്തിൽ അറബിക് ഇംഗ്ലീഷ് മലയാളം ഭാഷകളിൽ കോർത്ത ഗാനങ്ങൾക്ക് മനോഹരമായ ദൃശ്യാവിഷ്‌കാരം ഒരുക്കിയാണ് ഇവർ ശ്രദ്ധേയമാകുന്നത്.

**(സംഗീതം : ഇഖ്ബാൽ NP വാണിമേൽ, നിർമ്മാണം : ജാഫർ ജാതിയേരി, രചന സംവിധാനം : സുബൈർ വെള്ളിയോട്)**

ഇശൽമാല യുടെ ബാനറിൽ യുവ ഗാന രചയിതാവ് സുബൈർ വെള്ളിയോട് ന്റെ രചനയിലും സംവിധാനത്തിലും ആദിൽ അത്തു, ഫാരിഷ ഹുസ്സൈൻ , റിയാസ് കരിയാട് , ഫാസില ബാനു ,അനാമിക സിത്തു , എന്നിവർ ചേർന്നാണ് ഇത് പാടിയത്. ഇഖ്ബാൽ വാണിമേൽ ഈണം നൽകിയ ഈ ആൽബത്തിൻറെ നിർമ്മാതാവ് ജാഫർ ജാതിയേരി യും അൽ ഫർഹ ടൂർസും ആണ് .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16808/the-qatar-national-day-album-is-making-waves)