---
title: "#death |  ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു"
english_title: "#One #day #visa #arrived #Expatriate #Malayali #went #swimming #drowned  #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168300/one-day-visa-arrived-expatriate-malayali-went-swimming-drowned-died"
published_at: "2023-12-10T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575dcc5ca0a2_gcc.jpg"
keywords: []
---

# #death |  ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

> **Lead Summary:** **മസ്‌കറ്റ്: [www.truevisionnews.com] **ഒമാനിലെ ദ്വീപില്‍ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവില്‍ കോതേത്ത് കുളങ്ങര കിഴക്കതില്‍ ശശിധരന്റെയും ശോഭയുടെയും മകന്‍ ജിതിനാണ് മരിച്ചത്.

## Article Content

**മസ്‌കറ്റ്: [www.truevisionnews.com] **ഒമാനിലെ ദ്വീപില്‍ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവില്‍ കോതേത്ത് കുളങ്ങര കിഴക്കതില്‍ ശശിധരന്റെയും ശോഭയുടെയും മകന്‍ ജിതിനാണ് മരിച്ചത്.

ഒമാനിലെ മൊസാണ്ട ദ്വീപിന് സമീപം കഴിഞ്ഞ രണ്ടിനാണ് അപകടമുണ്ടായത്. ദുബൈയിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വിസയിലാണ് ഒമാനിലെത്തിയത്.

ഖസബിനടുത്ത് ദിബ്ബയില്‍ ബോട്ടിങ് നടത്തിയ ശേഷം ദ്വീപിന് സമീപം നീന്തുന്നതിനിടെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു. നാല് മാസം മുമ്പാണ് ജിതിന്‍ ദുബൈയില്‍ ജോലിക്ക് എത്തിയത്. ഭാര്യ: രേഷ്മ, മകള്‍: ഋതു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168300/one-day-visa-arrived-expatriate-malayali-went-swimming-drowned-died)