---
title: "#KUWAIT | കു​വൈ​ത്ത്  ധ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രിമാർക്കെതിരെ വി​ചാ​ര​ണ നോ​ട്ടീസ് "
english_title: "#KUWAIT #Inquiry #notice #against #Kuwaiti #financeminister #foreignminister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168432/kuwait-inquiry-notice-against-kuwaiti-financeminister-foreignminister"
published_at: "2023-12-11T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576e30cd2a18_notice.jpg"
keywords: []
---

# #KUWAIT | കു​വൈ​ത്ത്  ധ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രിമാർക്കെതിരെ വി​ചാ​ര​ണ നോ​ട്ടീസ് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **ധ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്നി​വ​ർ​ക്കെ​തി​രെ വി​ചാ​ര​ണ നോ​ട്ടീ​സു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍.

## Article Content

**കു​വൈ​ത്ത് സി​റ്റി : **ധ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്നി​വ​ർ​ക്കെ​തി​രെ വി​ചാ​ര​ണ നോ​ട്ടീ​സു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍.

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക്ര​മ​ക്കേ​ട് എ​ന്നി​വ ആ​രോ​പി​ച്ച് ധ​ന​കാ​ര്യ മ​ന്ത്രി​ക്കെ​തി​രെ പാ​ര്‍ല​മെ​ന്റ് അം​ഗം മു​ബാ​റ​ക് അ​ൽ ഹ​ജ്‌​റ​ഫും, വി​ദേ​ശ​ന​യ​ത്തി​ലെ പ​രാ​ജ​യം ആ​രോ​പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കെ​തി​രെ അ​ബ്ദു​ൽ​ക​രീം അ​ൽ ക​ന്ദ​രി​യു​മാ​ണ്‌ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ട് വ​രു​ന്ന​ത്.

എ​ന്നാ​ല്‍ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ് ന​ല്‍കു​ന്ന​ത് താ​ല്‍ക്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​താ​യി അ​ൽ ക​ന്ദ​രി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168432/kuwait-inquiry-notice-against-kuwaiti-financeminister-foreignminister)