വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ
Dec 19, 2021 11:53 AM | By Divya Surendran

റിയാദ്: നിയമ ലംഘനങ്ങളുടെയും അതിന് ലഭിക്കുന്ന ശിക്ഷയുടെയും പുതിയ പട്ടിക പ്രസിദ്ധീകരിച്ച് സൗദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം. പുതിയ പ്രഖ്യാപനം വെള്ളിയാഴ്ച മുതൽ പ്രാപല്യത്തിൽ വരുമെന്നും പുതിയ പട്ടികയ്ക്ക് വിരുദ്ധമായ മുൻ തീരുമാനങ്ങൾ സ്വമേധയാ റദ്ദാക്കുമെന്നും മന്ത്രി അഹ്‌മദ് അൽറാജിഹി പറഞ്ഞു.

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് സ്ഥാപനങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

തൊഴിലാളികളുടെ പൊതു സുരക്ഷ/മുൻകരുതൽ നടപടികൾ

അതാത് അധികാരികൾ മുന്നോട്ടു വെക്കുന്ന തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യ നടപടികൾ എന്നിവയുടെ നിയമങ്ങൾ പാലിക്കാത്തതിന് ഒന്നാം വിഭാഗത്തിന് 10,000 റിയാലും രണ്ടാം വിഭാഗത്തിന് 5,000 റിയാലും മൂന്നാം വിഭാഗത്തിന് 2,500 റിയാലും പിഴ ചുമത്തും. സുരക്ഷാ നിർദേശങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിച്ചിട്ടില്ലെങ്കിൽ, ആദ്യ വിഭാഗത്തിന് 5,000 റിയാലും രണ്ടാം വിഭാഗത്തിന് 2,000 റിയാലും മൂന്നാം വിഭാഗത്തിന് 1,000 റിയാലും ആയിരിക്കും പിഴ.

സുരക്ഷ സംബന്ധിച്ച് തൊഴിലാളി പ്രതിരോധ നടപടികൾ പാലിക്കുന്നില്ലെങ്കിലും, തൊഴിലുടമ ശ്രദ്ധിക്കാത്തതിനാൽ തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടം, അസുഖം എന്നിവക്കും പകർച്ചവ്യാധിയെയും മറ്റും തടയാൻ വർഷത്തിലൊരിക്കൽ പരിശോധന നടത്തിയില്ലെങ്കിലും ഒന്നാം വിഭാഗത്തിന് 3000വും, രണ്ടാം വിഭാഗത്തിന് 2000വും മൂന്നാം വിഭാഗത്തിന് 1,000വും റിയാലാണ് പിഴ. പ്രതിവർഷ പരിശോധന നടത്താതെ വരുന്ന പകർച്ച വ്യാധികൾക്ക് എല്ലാ വർഷവും തൊഴിലാളികളുടെ എണ്ണംഅനുസരിച്ച് ഇത് ഇരട്ടിക്കും.

മെഡിക്കൽ ഇൻഷുറൻസ്, ബാലവേല

ആരോഗ്യ നിയമം അനുശാസിക്കുന്ന രീതിയിൽ തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും, തൊഴിലുടമ മെഡിക്കൽ ഇൻഷുറൻസ് നൽകുന്നില്ലെങ്കിൽ ആദ്യ വിഭാഗത്തിന് 10,000 റിയാലും, രണ്ടാം വിഭാഗത്തിന് 5,000 റിയാലും മൂന്നാമത്തേതിന് 3,000 റിയാലും പിഴ ചുമത്തും. നിയമലംഘനങ്ങളുടെ എണ്ണം അനുസരിച്ച് ഇത് ഇരട്ടിക്കും. 15 വയസ് തികയാത്ത കുട്ടികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒന്നാം വിഭാഗത്തിന് 20,000 റിയാലും 2, 3 കാറ്റഗറി കമ്പനികൾക്ക് 10,000 റിയാലും ആണ് പിഴ.

പ്രാർഥന സ്ഥലം/കുട്ടികളുടെ നഴ്സറി

പ്രസവ ശേഷം ആറാഴ്ചയ്ക്കുള്ളിൽ സ്ത്രീകളെ ജോലിക്ക് നിയമിച്ചാൽ എല്ലാ വിഭാഗം കമ്പനികൾക്കും 10,000 റിയാലാണ് പിഴ. തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഇത് കൂടും. ജോലിസമയം തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഇരിപ്പിടം സംവിധാനിക്കാതിരുന്നാൽ ഒന്നാം വിഭാഗത്തിന് 3000 റിയാലും രണ്ടാമത്തിന് 2000 റിയാലും മൂന്നാം വിഭാഗത്തിന് 1000 റിയാലും പിഴ ചുമത്തും.

വനിതാ ജീവനക്കാർക്കും പുരുഷന്മാർക്കും പ്രാർഥനയ്ക്കും വിശ്രമത്തിനും ശുചീകരണത്തിനും സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ആദ്യത്തെ വിഭാഗത്തിന് 10,000 റിയാലും രണ്ടാം വിഭാഗത്തിന് 5,000 റിയാലും മൂന്നാം കാറ്റഗറിയിലുള്ളവർക്ക് 2,500 റിയാലും പിഴ ചുമത്തും.

അൻപതോ അതിൽ കൂടുതലോ സ്ത്രീ തൊഴിലാളികൾ ഉള്ള കമ്പനിയിൽ ആറു വയസിനു താഴെയുള്ള കുട്ടികൾക്ക് ശിശു സംരക്ഷണത്തിനും അവരെ സംരക്ഷിക്കാനുമായി നഴ്സറി സംവിധാനം ഒരുക്കിയില്ലെങ്കിൽ കുട്ടികളുടെ എണ്ണം അനുസരിച്ച് 25,000 റിയാലാണ് പിഴ.

നഷ്ടപരിഹാരവും ആനുകൂല്യങ്ങളും പാലിക്കാത്തതിന്

തൊഴിൽ സമയത്ത് തൊഴിലാളികൾക്ക് അർഹതപ്പെട്ട ശമ്പളം, മറ്റു ആനുകൂല്യങ്ങൾ, നഷ്‌ടപരിഹാരം എന്നിവയിൽ വീഴ്ച വരുത്തുന്ന തൊഴിലുടമക്ക് മൂന്നു തരം സ്ഥാപനങ്ങൾക്കും 3000 റിയാലാണ് പിഴ. രാത്രി ജോലിയിൽ നിന്ന് ഒഴിവുള്ളവരെ ഈ സമയങ്ങളിൽ ജോലിയെടുപ്പിക്കുന്ന പക്ഷം പിഴ 5000 റിയാലാണ്.

തൊഴിൽ വീസ

തൊഴിൽ വീസകൾ വിൽക്കുകയോ, വീസ വിൽപനയ്ക്ക് ഇടയാളനാകുകയോ ചെയ്താൽ ഓരോ വീസയ്ക്കും 20,000 റിയാൽ പിഴ ഈടാക്കും, ഇത് എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും തുല്യ നിരക്കാണ്.

വിശ്രമം/ അവധി

പൊതുനിയമമോ തൊഴിൽ കരാറോ പ്രകാരം തൊഴിലാളികൾക്ക് ആഴ്‌ചാന്ത്യ അവധി, ദൈനംദിന വിശ്രമസമയം എന്നിവ പാലിക്കാതെ വരിക, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 98 അനുസരിച്ച് ഓവർ ടൈം നൽകാതെ അധിക സമയം ജോലിയെടുപ്പിക്കൽ, എന്നിവയ്ക്ക്എല്ലാ വിഭാഗം കമ്പനികളുടെയും തൊഴിലുടമക്കെതിരെ 5,000 റിയാൽ ഓരോ ലംഘനങ്ങൾക്കും പിഴ ചുമത്തും. നിയമം അനുശാസിക്കുന്ന നിശ്ചിത അവധി ദിനങ്ങൾ നൽകാതിരുന്നാലും ഇതാണ് പിഴ.

തൊഴിൽ ലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചിരിക്കണമെന്നാണ് പുതിയ പ്രഖ്യാപനത്തിൽ ഉള്ളത്. ഇതേ കാലയളവിൽ എതിർപ്പുണ്ടെങ്കിൽ അവ ഉന്നയിക്കാനുള്ള സാവകാശവും തൊഴിലുടമകൾക്ക് നിയമം നൽകുന്നുണ്ട്.

What is the punishment for not giving rest and rest? Here is the new list of violations in Saudi Arabia

Next TV

Related Stories
യുഎഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകള്‍,നിങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്ന് ശൈഖ് മുഹമ്മദ്

Aug 27, 2022 09:54 PM

യുഎഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകള്‍,നിങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്ന് ശൈഖ് മുഹമ്മദ്

എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...

Read More >>
അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

Aug 17, 2022 10:47 PM

അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

അഭിമാനതാരത്തിന് ; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും...

Read More >>
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
Top Stories