---
title: "#death | ഒ​മാ​നി​ൽ മു​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ച്ചു"
english_title: "#death #Body #Kollam #native #drowned #Oman #brought #home #cremation "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168465/death-body-kollam-native-drowned-oman-brought-home-cremation"
published_at: "2023-12-11T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576fbda585bf_death_2.jpg"
keywords: []
---

# #death | ഒ​മാ​നി​ൽ മു​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത് ​: **ഒ​മാ​നി​ലെ മു​സ​ന്ദ​ത്ത്​ മു​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ച്ചു.

## Article Content

**മ​സ്ക​ത്ത് ​: **ഒ​മാ​നി​ലെ മു​സ​ന്ദ​ത്ത്​ മു​ങ്ങി​മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്ക​രി​ച്ചു.

ക​ട​പ്പാ​ക്ക​ട ഉ​ളി​യ​ക്കോ​വി​ൽ കോ​തേ​ത്ത് കു​ള​ങ്ങ​ര കി​ഴ​ക്ക​തി​ൽ ജി​തി​നാ​ണ്​ ഡി​സം​ബ​ർ ര​ണ്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. ദു​ബൈ​യി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജി​തി​ൻ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മാ​ണ്​ മു​സ​ന്ദ​ത്ത്​ എ​ത്തു​ന്ന​ത്.

ക​ട​ലി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. നാ​ലു​മാ​സം മു​മ്പാ​ണ്​ ജി​തി​ൻ ദു​ബൈ​യി​ൽ‌ ജോ​ലി​ക്കെ​ത്തി​യ​ത്. ഭാ​ര്യ: രേ​ഷ്മ. മ​ക​ള്‍: ഋ​തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168465/death-body-kollam-native-drowned-oman-brought-home-cremation)